നേര്

ഭൂമിയെ ശ്യാമമോഹിനിയാക്കാന്‍
വിണ്ണിന്നേകാന്തനീലിമ നിത്യം വരയ്ക്കാന്‍
ആവതില്ലെന്നിലെക്കാവ്യനീതി-
ക്കൊരാര്‍ഭാടഗോപുരം,ശില്‍പ്പങ്ങള്‍ തീര്‍ക്കാന്‍.

നിനയ്ക്കാതടുക്കും കൊടുങ്കാറ്റുകള്‍, കൂരിരുള്‍മേഘങ്ങളാ,ഹ്ലാദ
ജാലകമാകേ തകര്‍ത്തീടുമെങ്കിലും
ആവതുണ്ട് കുഞ്ഞുനേട്ടങ്ങളാലെ
വാഴ്വ,തിന്നീവിധം മാധുര്യമേകാന്‍.

തുള്ളിക്കൊരുകുടം തല്ലിത്തുളുമ്പുന്ന
വിണ്ണിന്‍റെ കന്മഷമൊപ്പുവാനാവില്ല,യെങ്കിലും
കണ്ണുനീര്‍ത്തുള്ളികളേല്‍ക്കാം, തുടയ്ക്കാം,
പിഞ്ചുകിനാക്കളെയാവോളമുണ്മയാലൂട്ടാം..

 -(വിവര്‍ത്തനം)..
Translation of a poem written by Alfred Henry Miles

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌