അവന്‍
അവളുടെ ചില്ലകളില്‍
ഇലക്കണക്കിനു കുറുകലുകള്‍.
ചുവടുകളില്‍ വേരാണ്ടുപോയ
സ്മരണയുടെ നാമ്പുകള്‍.
വഴിനീളെ തണലുറുമ്പുകള്‍.
ഉടലുചുറ്റുന്ന പൂമ്പാറ്റച്ചിറകുകളില്‍
മഴവില്ലുതിരുന്ന ആകാശക്കണ്ണുകള്‍.
അവളുടെ സ്വപ്നങ്ങളില്‍
നക്ഷത്രനദി. നിലാവ്.
കടല്‍ക്കരയില്‍
ആയിരം മണല്‍ത്തരികളായ് അവന്‍.
തിരകളിലാര്‍ത്തുചിരിച്ച്
ആര്‍ത്തുചിരിച്ച്..
അവള്‍ക്ക്
ഭൂമിയിലേക്കൊരു വിരല്‍ നാട്ടിയത്
അവനായിരുന്നു. അവന്‍ മാത്രം.
ഇലക്കണക്കിനു കുറുകലുകള്‍.
ചുവടുകളില്‍ വേരാണ്ടുപോയ
സ്മരണയുടെ നാമ്പുകള്‍.
വഴിനീളെ തണലുറുമ്പുകള്‍.
ഉടലുചുറ്റുന്ന പൂമ്പാറ്റച്ചിറകുകളില്‍
മഴവില്ലുതിരുന്ന ആകാശക്കണ്ണുകള്‍.
അവളുടെ സ്വപ്നങ്ങളില്‍
നക്ഷത്രനദി. നിലാവ്.
കടല്‍ക്കരയില്‍
ആയിരം മണല്‍ത്തരികളായ് അവന്‍.
തിരകളിലാര്‍ത്തുചിരിച്ച്
ആര്‍ത്തുചിരിച്ച്..
അവള്‍ക്ക്
ഭൂമിയിലേക്കൊരു വിരല്‍ നാട്ടിയത്
അവനായിരുന്നു. അവന്‍ മാത്രം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ