ഉപമ

രണ്ടാഴ്ച്ചകളോളം
അവള്‍ കാത്തു
സൈക്കിള്‍ ഹാന്‍റിലുകള്‍ക്കിടയില്‍
നെയ്തുനിവര്‍ത്തിയ ചിലന്തിവലയില്‍ നിന്നും
അതൊഴിഞ്ഞുപോകും വരേയ്ക്ക്.
എന്‍റെ മകള്‍
ഒരു ചിലന്തിയെപ്പോലും നോവിക്കാറില്ല.

വല തൂത്തുകളഞ്ഞേക്കൂ
ഞാന്‍ തുടര്‍ന്നു
വീടൊരുക്കാനുള്ളൊരിടമല്ല ഇതെന്ന്
അതു മനസ്സിലാക്കട്ടെ,
നിനക്കു പോകണ്ടെ.

ഉടനെയായിരുന്നു
അവളുടെ ചോദ്യം,
ഇങ്ങനെയാവണം അഭയാര്‍ത്ഥികളുണ്ടാവുന്നത്
അല്ലേ?

-(വിവര്‍ത്തനം)
Translation of poem 'Mimesis' By Fady Joudah, Palestinian poet.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌