ഉള്ളം

ഒരു നിമിഷം

മറക്കാതെ കാക്കേണ്ടുന്നൊരു നിമിത്തം.

ഒരു പുറംതോടിൽ നിന്നും 

എല്ലാ കോണിലും അട൪ത്തിയെടുക്കപ്പെട്ടതുപോലെ

സ്വതന്ത്രമായൊരുടൽ പോലെ.

ആദ്യമായിട്ടാണ്..

ഉയിരിൽ നിന്നും വേ൪പ്പെട്ടൊരുടൽ 

അല്ലെങ്കിൽ 

ഉടലിൽ നിന്നും വേ൪പ്പെട്ടൊരുയി൪..

എത്ര കൃത്യമായിട്ടാണ് 

ചില കല്പനകൾ ഉണ്ടാകാറ്!

വാക്കുകളില്ലാതെ,

കണ്ണുകളടയ്ക്കാതെ

ഉള്ളിൽ തെളിയുന്നത്..

എത്ര ഭംഗിയായിട്ടാണ് ഉള്ളം

അതിനെ കൈക്കൊള്ളുന്നത്..!

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌