കടല്‍
കാലടികളില്‍ ചെറുമണല്‍ത്തരികളില്‍
വെന്തുരുകുന്ന ഉഷ്ണഗോളങ്ങളില്‍
പൊള്ളിനില്‍ക്കുന്ന കാലവേഗമേ
കാത്തിരിപ്പുണ്ട് ചുടുകാടിനപ്പുറം
വെട്ടിനീര്‍ത്തിയ കുരുതികള്‍ക്കപ്പുറം
ചത്തുചീയുന്ന ജനതതിക്കപ്പുറം
ചുഴലി പേറുന്ന കാറ്റിന്‍റെ കൈകളില്‍
കടല്‍ തിളയ്ക്കുന്ന കാലാന്തഗഹ്വരം
ചുവടു കാക്കുക
ചുമക്കുന്ന ഭാരത്തിന്‍ അളവു നോറ്റുക
കാത്തിരിപ്പുണ്ട്
പകലുകള്‍ക്കപ്പുറം
പണിതു തീരാത്ത പ്രാണന്‍റെ ഗോപുരം
ഉയിരുയിര്‍ക്കുന്ന ഏകാന്തയാമങ്ങള്‍
വിസ്ഫോടനങ്ങളില്‍
ഉടലെടുക്കുന്ന നക്ഷത്രരാശികള്‍.
വെന്തുരുകുന്ന ഉഷ്ണഗോളങ്ങളില്‍
പൊള്ളിനില്‍ക്കുന്ന കാലവേഗമേ
കാത്തിരിപ്പുണ്ട് ചുടുകാടിനപ്പുറം
വെട്ടിനീര്‍ത്തിയ കുരുതികള്‍ക്കപ്പുറം
ചത്തുചീയുന്ന ജനതതിക്കപ്പുറം
ചുഴലി പേറുന്ന കാറ്റിന്‍റെ കൈകളില്‍
കടല്‍ തിളയ്ക്കുന്ന കാലാന്തഗഹ്വരം
ചുവടു കാക്കുക
ചുമക്കുന്ന ഭാരത്തിന്‍ അളവു നോറ്റുക
കാത്തിരിപ്പുണ്ട്
പകലുകള്‍ക്കപ്പുറം
പണിതു തീരാത്ത പ്രാണന്‍റെ ഗോപുരം
ഉയിരുയിര്‍ക്കുന്ന ഏകാന്തയാമങ്ങള്‍
വിസ്ഫോടനങ്ങളില്‍
ഉടലെടുക്കുന്ന നക്ഷത്രരാശികള്‍.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ