അഞ്ചു മഞ്ചാടികള്‍..

ചെമ്പരത്തിയിതളുകള്‍ പോലെ
അഞ്ചുമഞ്ചാടികള്‍
മണ്ണിലാഴവേ
വേരുകളാലെ
പരസ്പരം
പിണഞ്ഞുചേരാമെന്ന
ചുവന്ന വാഗ്ദാനങ്ങള്‍
ആകാശത്തിന്‍റെ
കണ്ണുനീര്‍ മുത്തുകള്‍
നദിയുടെ മാറിലെ
വെയില്‍ക്ഷതങ്ങള്‍
എന്‍റെ,
നിന്‍റെയും
ചോരത്തുള്ളികള്‍
നമ്മുടെ പ്രണയത്തിന്‍റെ
പിറക്കാതെപോയ
നക്ഷത്രക്കുഞ്ഞുങ്ങള്‍..

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌