പ്രിയപ്പെട്ട പക്ഷി
തീര്‍ച്ചയായും
നിങ്ങള്‍ പോവുക.
പറക്കുന്ന പക്ഷിക്ക്
ചിറകുകളാണ് ഏറ്റവും ജീവസ്സുറ്റ ഓര്‍മ്മ.
ഞാനൊരു പട്ടിയെപ്പോലെ നന്ദിയുള്ളവളാണ്;
മറവിയുടെ മൂടല്‍മഞ്ഞിലും
ഓര്‍മ്മയുടെ സൂര്യന്‍
എന്നെ ജ്വലിപ്പിച്ചുകൊണ്ടേയിരിക്കും
നിമിഷങ്ങളുടെ അമൂല്യമായ തിളക്കം
എന്നില്‍ വെളിച്ചം നിറച്ചുകൊണ്ടേയിരിക്കും.
നിങ്ങള്‍ പോവുകതന്നെചെയ്യുക;
സ്നേഹിക്കുകയെന്നാല്‍ ഉരുകുകയും ക്ഷയിക്കുകയുമാണ്
സ്നേഹിക്കുകയെന്നാല്‍ ഉദിക്കുകയും ഉയിര്‍ക്കുകയുമാണ്.
ഇതാ പടര്‍ന്നുകയറുന്ന തീക്ഷ്ണരശ്മികളിലേക്കുതിരിഞ്ഞ്
ചിറകുവിടര്‍ത്തുക
ചിറകുവിടര്‍ത്തുക
ഇനി പറക്കുക,
ഇനി പറക്കുക.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ