ഓര്‍മ്മ
എന്‍റെ ചുവന്ന മുറിപ്പെട്ട ഹൃദയം നിനക്കു വച്ചുനീട്ടിയതില്‍
സ്നേഹസാമീപ്യമായ് നിറഞ്ഞുമ്മവച്ചതില്‍ നേര്..
ഒരു നൂറു ചുംബനം, മൊഴികളും ചുണ്ടിലൊരു കോണിലായ്
നിന്‍റെ മിഴികളുടെ സ്പന്ദനം..
ഇനിയെന്നുകാണുമെന്നോര്‍ത്തുപോയ്,
ഇനി കാണുകയില്ലെന്നു നീ ചൊന്നു നിശ്ചയം.
മെയ്യാകെപ്പടരുന്നു ഇടനെഞ്ചിലെ നീറ്റല്‍
അടിവയറിലാളുന്ന തീനാളം
വിരല്‍ത്തുമ്പുകള്‍ നിന്‍റെ സ്പര്‍ശനം തിരയുന്നു
സിരകള്‍ പിടയ്ക്കുന്നു വേദന,വേദന..
എന്‍റെ പ്രണയമേ
എന്‍ കരള്‍ച്ചില്ലകളിലുന്മാദ നൃത്തം, നിലയ്ക്കാത്ത പ്രാണന്‍
അനന്തവിഷാദധ്വനികളിലൊടുങ്ങാതെ തളിരിടും പ്രണയമേ,
കാര്‍മേഘമിരുളുചുരത്തുമ്പോള്‍ തലതല്ലിവീഴുന്ന പൂക്കളേ,
ഇഴതെറ്റിയണയും ഋതുക്കളേ,
വാക്കുകള്‍ ചിറകടിച്ചാര്‍ത്തുപോയ് കവിതകള്‍ മാഞ്ഞുപോയ്,
ഇനി നിങ്ങളഭയാര്‍ത്ഥികള്‍.
ഉടലുമുയിരുമില്ലാതെയീക്കനല്‍,ആഴിതാണ്ടുന്ന തുഴജീവിതം.
എന്‍റെ പ്രണയമേ
വരിതെറ്റിയുഴറുന്ന കാലമേ,
മരണമേ,
ശൂന്യഹൃദയമൊരുമുരളി,യിനി പാടും.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ