ഒരുവള്‍
ഒരുവള്‍
മുലകൊടുപ്പവള്‍
മുന്നിലീറന്‍ മറയ്ക്കുമപ്പുറം
കണ്ണീരുറഞ്ഞ വാക്കുകള്‍
കറുപ്പുവെളുപ്പിലായ് അരിച്ചുനീങ്ങുന്നു:
വെയിലുകൊള്ളട്ടെ
വരമ്പിലേറട്ടെ
നദിക്കരയിലൊരു വിരലുനാട്ടട്ടെ
ഇത്തിരി കുടം നിറയ്ക്കട്ടെ
ചുടുകട്ടയാം മണ്ണിലൂടിനി മടങ്ങട്ടെ..
മുല ചുരക്കുന്നു
തുളുമ്പുന്നു കുടം
വെയില്‍ വിളര്‍ക്കുന്നു
വിയര്‍പ്പുകാറ്റിലാക്കനലു ചീറ്റുന്നു
പൊടി,പൊടികളായ് നക്കി,ച്ചുവടു മായ്ക്കുന്നു
പുറപ്പെട്ടിടത്തോരു വീട്, പുകമറയ്ക്കുന്നു
അസ്ഥികളെണ്ണി മലര്‍ന്നു തുള്ളുന്നു.
ചുവടുമായുന്ന കാലുകള്‍, കാലുകള്‍
ദിശതിരിയാതിപ്പോള്‍ ഉഴറിയോടുന്നു
മുലചുരക്കുന്നു
കരിയിരുളു തിങ്ങുന്നു, ഇടി മുഴങ്ങുന്നു
പാലു കിനിഞ്ഞുപെയ്യുന്നു
മുലചുരത്തുവോള്‍
മണ്ണിലലിഞ്ഞുചേരുന്നു
അലിഞ്ഞുചേരുന്നു.
#മഹാശ്വേതാദേവി
മുലകൊടുപ്പവള്‍
മുന്നിലീറന്‍ മറയ്ക്കുമപ്പുറം
കണ്ണീരുറഞ്ഞ വാക്കുകള്‍
കറുപ്പുവെളുപ്പിലായ് അരിച്ചുനീങ്ങുന്നു:
വെയിലുകൊള്ളട്ടെ
വരമ്പിലേറട്ടെ
നദിക്കരയിലൊരു വിരലുനാട്ടട്ടെ
ഇത്തിരി കുടം നിറയ്ക്കട്ടെ
ചുടുകട്ടയാം മണ്ണിലൂടിനി മടങ്ങട്ടെ..
മുല ചുരക്കുന്നു
തുളുമ്പുന്നു കുടം
വെയില്‍ വിളര്‍ക്കുന്നു
വിയര്‍പ്പുകാറ്റിലാക്കനലു ചീറ്റുന്നു
പൊടി,പൊടികളായ് നക്കി,ച്ചുവടു മായ്ക്കുന്നു
പുറപ്പെട്ടിടത്തോരു വീട്, പുകമറയ്ക്കുന്നു
അസ്ഥികളെണ്ണി മലര്‍ന്നു തുള്ളുന്നു.
ചുവടുമായുന്ന കാലുകള്‍, കാലുകള്‍
ദിശതിരിയാതിപ്പോള്‍ ഉഴറിയോടുന്നു
മുലചുരക്കുന്നു
കരിയിരുളു തിങ്ങുന്നു, ഇടി മുഴങ്ങുന്നു
പാലു കിനിഞ്ഞുപെയ്യുന്നു
മുലചുരത്തുവോള്‍
മണ്ണിലലിഞ്ഞുചേരുന്നു
അലിഞ്ഞുചേരുന്നു.
#മഹാശ്വേതാദേവി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ