മഞ്ഞ
വിരലറ്റം മുടിച്ചുരുള്‍
ഉപ്പൂറ്റി ഉണക്കില
നിലംതൊടാതുയരുന്നു
നിലതെറ്റിയുഴറുന്നു
നിഴലറ്റം വരക്കായ്ക,
വെയില്‍ ചിന്നിച്ചിതറുന്നു
വഴിനീളെ പിണയുന്നു.
ഇനിയില്ല ചവിട്ടില്ല
ചെറുചാറ്റല്‍മഴ പോലെ
ഇടവിട്ടു ചിലമ്പില്ല.
വിരലറ്റം മുടിച്ചുരുള്‍
ഉപ്പൂറ്റി ഉണക്കില,
ഉയിര്‍തേടിയലയുന്ന
ഉന്മാദചന്ദ്രക്കല
ഇരുള്‍പൊട്ടിയടരുന്ന
ഇളംമഞ്ഞയാകാശം.
ഉപ്പൂറ്റി ഉണക്കില
നിലംതൊടാതുയരുന്നു
നിലതെറ്റിയുഴറുന്നു
നിഴലറ്റം വരക്കായ്ക,
വെയില്‍ ചിന്നിച്ചിതറുന്നു
വഴിനീളെ പിണയുന്നു.
ഇനിയില്ല ചവിട്ടില്ല
ചെറുചാറ്റല്‍മഴ പോലെ
ഇടവിട്ടു ചിലമ്പില്ല.
വിരലറ്റം മുടിച്ചുരുള്‍
ഉപ്പൂറ്റി ഉണക്കില,
ഉയിര്‍തേടിയലയുന്ന
ഉന്മാദചന്ദ്രക്കല
ഇരുള്‍പൊട്ടിയടരുന്ന
ഇളംമഞ്ഞയാകാശം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ