മൊഴി
മരണമാകുന്നു ഞങ്ങള്‍
നിങ്ങളിലില്ലാത്ത
നിങ്ങളിലൂടെയല്ലാത്ത ജീവിതം
നിങ്ങള്‍ക്കു ചിന്തിക്കുവാന്‍ ശേഷിപ്പിച്ച്
നടന്നു പോകുന്ന നിഴലുകളാകുന്നു.
വെയിലേറ്റു വിയര്‍ക്കുക-
നിങ്ങളില്‍ പൊടിഞ്ഞുചിതറുന്ന ഉപ്പുകണങ്ങളില്‍
ഞങ്ങളുറക്കമിളച്ച മഴവില്ലിടങ്ങള്‍ കാണാം.
മറക്കുന്നു നിങ്ങള്‍-
അതിനാല്‍
ഞങ്ങളില്ലായ്മയുടെ പൊള്ളലേല്‍ക്കുന്നത്
നിങ്ങളായിരിക്കും
നിങ്ങള്‍ മാത്രം.
#രോഹിത്-വെമുല#
നിങ്ങളിലില്ലാത്ത
നിങ്ങളിലൂടെയല്ലാത്ത ജീവിതം
നിങ്ങള്‍ക്കു ചിന്തിക്കുവാന്‍ ശേഷിപ്പിച്ച്
നടന്നു പോകുന്ന നിഴലുകളാകുന്നു.
വെയിലേറ്റു വിയര്‍ക്കുക-
നിങ്ങളില്‍ പൊടിഞ്ഞുചിതറുന്ന ഉപ്പുകണങ്ങളില്‍
ഞങ്ങളുറക്കമിളച്ച മഴവില്ലിടങ്ങള്‍ കാണാം.
മറക്കുന്നു നിങ്ങള്‍-
അതിനാല്‍
ഞങ്ങളില്ലായ്മയുടെ പൊള്ളലേല്‍ക്കുന്നത്
നിങ്ങളായിരിക്കും
നിങ്ങള്‍ മാത്രം.
#രോഹിത്-വെമുല#
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ