കിളി
കീഴ്പ്പോട്ടു മാത്രം വളരുന്ന ചില്ലകള്‍
മെല്ലെ പകലിറങ്ങിക്കേറുന്ന പടവുകള്‍
വിടവുകള്‍ തിങ്ങിപ്പടര്‍ന്ന വേരുകള്‍.
വിളിക്കാതിരിക്കമ്മേ
വിളിപ്പുറത്തച്ഛന്‍റെ നിഴലറ്റം കാണാം
വിളികേള്‍ക്കാനിനി വയ്യ
ചെവികളിതു ചില്ലകള്‍
തലകുത്തിനില്‍പ്പിന്‍റെ കാലുകള്‍.
തണലുകളില്‍
അതിലളിതമൊരു വെയില്‍ച്ചുംബനം
നിഴല്‍ വിരല്‍തൊട്ടു മിഴിയെഴുതുമഞ്ജനം.
ഇതിലൊരു കിളി
മണ്‍പൊത്തിലടയിരിപ്പൊരു മൊഴി.
ഇതിലൊരു വരി
നദി
നീല ഞരവുകളില്‍ ഒരേയൊരു സ്മൃതി.
മെല്ലെ പകലിറങ്ങിക്കേറുന്ന പടവുകള്‍
വിടവുകള്‍ തിങ്ങിപ്പടര്‍ന്ന വേരുകള്‍.
വിളിക്കാതിരിക്കമ്മേ
വിളിപ്പുറത്തച്ഛന്‍റെ നിഴലറ്റം കാണാം
വിളികേള്‍ക്കാനിനി വയ്യ
ചെവികളിതു ചില്ലകള്‍
തലകുത്തിനില്‍പ്പിന്‍റെ കാലുകള്‍.
തണലുകളില്‍
അതിലളിതമൊരു വെയില്‍ച്ചുംബനം
നിഴല്‍ വിരല്‍തൊട്ടു മിഴിയെഴുതുമഞ്ജനം.
ഇതിലൊരു കിളി
മണ്‍പൊത്തിലടയിരിപ്പൊരു മൊഴി.
ഇതിലൊരു വരി
നദി
നീല ഞരവുകളില്‍ ഒരേയൊരു സ്മൃതി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ