ക
ഇത് അനിവാര്യമായ ഒരെത്തിപ്പെടലാണ്.
നിരന്തരം ഓടിക്കൊണ്ടിരിക്കുന്ന ഒരു തീവണ്ടിയില്‍നിന്നുള്ള എടുത്തുചാട്ടമാണ്.
സമാന്തര ജീവികളുടെ ഘോഷയാത്രയാണ്.
അപരിചിത നഗരങ്ങളാളില്ലാപ്പുറമ്പോക്കും
അരികുജീവിതത്തിന്‍റെ ഒച്ചയുമൊച്ചപ്പാടും
സമയവേഗങ്ങളെ മുറിച്ചുപായുന്ന ഒരുവരിപ്പാളത്തിനെതിരെ
പുഴവഴിയെ,വിഷം തീണ്ടി മഞ്ഞച്ച മരുവഴിയെ,
കൈത്തോടു ചത്തൊടുങ്ങും മുമ്പേ
ഇരുകരകളില്‍ പെറ്റുകൂട്ടിയ പൊന്തയിലെക്കിളിവഴിയെ,
പകലൊളിയില്‍ ഇലത്തുമ്പുകാക്കുന്ന തണല്‍വഴിയെ,
ഒരു ചുവട് മുന്നോട്ട്
ഒരു ചാണ്‍ പിന്നോട്ട്
ഒച്ചിഴയലിരുവശം
ഉറുമ്പലയലൊരു കാതം..
ഇതൊരുറക്കെപ്പറച്ചിലാണ്.
പറഞ്ഞിട്ടും പറഞ്ഞിട്ടും കേള്‍ക്കാതെ കൂമ്പുന്ന ചെവിയടപ്പുകളിലേക്കുള്ള കൂവലാണ്.
ഇത് നിങ്ങളിലൂടൊരെന്നെപ്പകര്‍ത്തലാണ്.
ഇത് നിങ്ങളെപ്പകര്‍ത്തലാണ്.
അല്‍പ്പം ചൂടിലല്‍പ്പം തണുപ്പിറ്റിച്ച പങ്കുവെക്കലാണ്.
സുതാര്യസുഷിരങ്ങളിലൂടൊരു കട്ടന്‍ചായ പ്രയോഗമാണ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ