ഇവിടെയുണ്ടൊരു കിലുകിലാരവം

മരം മരമെന്നു നൂറായിരം തവണ
കാറ്റിനോടു മന്ത്രിച്ചപ്പോള്‍
മെയ്യാകെ പടര്‍ന്നു കയറി
ഇലഇലയെന്നു തുരുതുരെ ചുംബിച്ചു..
ഇനിയോരോ വെയിലിറ്റുംബോഴും
വേരുകള്‍ കുളിരുകുളിരെന്നവയാര്‍ദ്രമായ് പുല്‍കണം
വേരറ്റം തൊട്ട് നിഴലറ്റം വരെ
വരികവരികയെന്നാവതും വിളിക്കണം.
മേഘങ്ങളില്‍ തൂങ്ങി ഇരുളുകളില്‍ തങ്ങി
വെളിച്ചം പുറപ്പെട്ടു പോകുന്ന
ഉരുണ്ട സാധ്യതകളിലൂടെ
അലയും ആഴിയും നീന്തി
മുറിവ് മുറിവെന്നു പേച്ചുന്ന ചോരയുമുപ്പും നീന്തി
പച്ചയെന്നുള്ള മരുന്നുണ്ടാക്കുവാന്‍
നീതിനീതിയെന്നുച്ചത്തില്‍
അടിവച്ചു നീങ്ങണം.
മരം മരമെന്ന നൂറായിരം തവണ
മലമലയെന്ന് മഴ മഴയെന്ന്,
മതി മതിയെന്ന്
പുഴ നിറയെക്കുതികുതിക്കണം
ഇല ഇലയെന്നും ഇനി മരുന്നെന്നും
മുറിവ് പേച്ചുകളിലനന്തമായ് മുത്തണം..




...
അഭയാര്‍ത്ഥികളാക്കപ്പെടുന്ന പശ്ചിമേഷ്യന്‍
ജനതയ്ക്ക്..

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌