സ്നേഹം

ഇന്നിതാണ്,
സ്നേഹം.
ഉള്ളുനിറഞ്ഞ സ്നേഹം
വഴിയാത്രയിലേക്ക്
ഏറ്റം നിറഞ്ഞോരു പൊതിച്ചോറു തന്നേന്.
ഇന്നത്തെ വിശപ്പാറ്റാൻ
ഇത്രയും കിട്ടി..
ലോകത്തെ രണ്ടായിട്ടാണ് ചേർത്തിയിരിക്കുന്നത്,
സ്വാര്‍ത്ഥനെന്നും നിസ്വാര്‍ത്ഥനെന്നും.
മരങ്ങളെ നോക്കൂ
മതങ്ങളെ നോക്കൂ
മനുഷ്യസംഘടനകളെ നോക്കൂ,
അവനവനെ മറക്കാനും
പൊറുക്കാനുമവ പഠിപ്പിക്കുന്നു,
അതു മനസ്സിലാക്കാത്തവന്
മനസ്സ് ഇല്ലാതാകുന്നു
അവൻ മനുഷ്യനല്ലാതാവുന്നു.
അങ്ങനെ മരിച്ചുപോകുന്നോനെ
വേരുകൾ തിരിച്ചെടുക്കുന്നു,
മണ്ണിൽ മരങ്ങളുണ്ടാകുന്നു
ഉള്ളിൽ നിറങ്ങളുണ്ടാകുന്നു..


15/03/2019

അഭിപ്രായങ്ങള്‍

  1. മരിച്ചു പോകുന്നോനെ വേരുകൾ തിരിച്ചെടുക്കുന്നു മണ്ണിൽ മരങ്ങളുണ്ടാകുന്നു ഉള്ളിൽ നിറങ്ങളുണ്ടാക്കുന്നു❤️

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌